തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം മൂലം തീരശോഷണം ഉണ്ടാകുന്നുണ്ടോയെന്ന് വിദഗ്ധ സമിതിയെകൊണ്ട് പരിശോധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അതേസമയം, തുറമുഖ നിർമാണം ഒരു കാരണവശാലും നിർത്തിവെക്കില്ല. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ഏഴ് വിഷയങ്ങളിൽ തുറമുഖനിർമാണം നിർത്തിവെക്കുന്നതൊഴികെ ഭൂരിഭാഗവും അംഗീകരിച്ച് നടപ്പാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഏതു വിധേനയും സംഘര്‍ഷമുണ്ടാക്കണമെന്ന രീതിയില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു. ചിലരുടെ പ്രവര്‍ത്തനം സദുദ്ദേശ്യത്തോടെയല്ലെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും വിസ്മരിക്കാനാവില്ല. ബന്ധപ്പെട്ടവർ സമരത്തിൽനിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയിലെ കാലതാമസം സംബന്ധിച്ച ആര്ബിട്രേഷന് നടപടികള്‍ പുരോഗമിച്ചുവരുകയാണ്. തീരശോഷണത്തിന് തുറമുഖം നിർമാണവുമായി ബന്ധമില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ആശങ്കകള്‍ പരിഗണിച്ച് ഇക്കാര്യങ്ങള്‍ പഠിക്കാൻ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.