തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ അപകടപ്പെടുത്തുന്ന വിഴിഞ്ഞം അദാനി പോർട്ട് നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുതലപ്പൊഴി മുതൽ പൂവാർ വരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡണ്ട് എൻ.എം. അൻസാരി നയിക്കുന്ന ജാഥ സെപ്റ്റംബർ 21 ബുധനാഴ്ച രാവിലെ 9.30 ന് മുതലപ്പൊഴിയിൽ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഫ്ലാഗ് ഓഫ് ചെയ്യും. ഭരണകൂടവും അദാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഭീകരന്മാരും ചേർന്ന് നടത്തുന്ന ജനവിരുദ്ധ അധിനിവേശത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു കൊണ്ടുള്ള ജാഥയാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ല നേതാക്കൾ അറിയിച്ചു.
പെരുമാതുറ സിറ്റി, മര്യനാട്, പുത്തൻതോപ്പ്, തുമ്പ വലിയതുറ, ബീമാപ്പള്ളി, പൂന്തുറ, എസ്.എം.ലോക്ക്, കോവളം, വിഴിഞ്ഞം, മുല്ലൂർ, പുല്ലുവിള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിക്ക് പൂവാർ ജംഗ്ഷനിൽ സമാപിക്കും. സമാപന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കൾ സമാപന പൊതുയോഗത്തിൽ പങ്കെടുക്കും. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗങ്ങൾ പ്രതിഷേധ ജാഥയിൽ സ്ഥിരാംഗങ്ങളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.