തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമരപ്പേക്കൂത്ത് അനുവദിക്കില്ലെന്നും ഇനി ആക്രമിച്ചാല്‍ എളുപ്പം തിരികെപ്പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തില്‍ പരിക്കേറ്റവരെയും ജനകീയ പ്രതിരോധസമിതി പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ഹിന്ദു ഐക്യവേദി വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തും.
കൊച്ചി: തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടും യുദ്ധം പ്രഖ്യാപിക്കുന്ന ഇടതു സർക്കാറിന്റെ നിലപാട് അപകടകരമെന്ന് കെ.ആർ.എൽ.സി.സി രാഷ്ട്രീയകാര്യ സമിതി കൺവീനറും വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ്. ജനകീയ സമരങ്ങളോട് സർക്കാർ കാണിക്കുന്ന അസഹിഷ്ണുത ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉൽപന്നമാണ്. വിഴിഞ്ഞം സമരത്തോട് നിഷേധാന്മക നിലപാടാണ് സർക്കാറിന്. അദാനിയുടെ സഹായികൾ പൊലീസിന്റെ സഹായത്തോടെയാണ് പ്രകോപനം ഉണ്ടാക്കിയത്. തീരശോഷണം പഠിക്കാൻ നിയോഗിച്ച സമിതിയുടെ പ്രവർത്തനം തുടങ്ങാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല.
തുറമുഖ നിർമാണം തടസ്സം കൂടാതെ നടക്കുന്നുവെന്ന് സംസ്ഥാന സർക്കാറാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. മുതലപ്പൊഴിയിൽനിന്ന് വലിയ കല്ലുകൾ ബാർജ് മുഖേന തീരത്തെത്തിച്ചിരുന്നു. തുറമുഖ നിർമാണം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ സർക്കാറും അദാനിയുമാണ്. തുറമുഖം നിർമാണംമൂലം കേരളത്തിനും മത്സ്യത്തൊഴിലാളികൾക്കും സംഭവിച്ച നഷ്ടം ഭരിക്കുന്നവരിൽനിന്നും അദാനിയിൽനിന്നും ഈടാക്കണമെന്നും ജോസഫ് ജൂഡ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.