വിഴിഞ്ഞം: പൊതുചടങ്ങിനിടെ സുരക്ഷാവീഴ്​ച; വി.ഐ.പി പാസ് ലഭിച്ചയാൾ വേദിയിൽ കയറി ഹസ്തദാനം നൽകി

വിഴിഞ്ഞം: ആദ്യ കപ്പലിന്‍റെ സ്വീകരണച്ചടങ്ങി​നു ശേഷമുള്ള പൊതുചടങ്ങിൽ സുരക്ഷാവീഴ്​ച. സ്വാഗതപ്രസംഗത്തിനിടെയാണ് മുക്കോല സ്വദേശിയായ കപ്പൂച്ചിൻ സഭാംഗവും വയോധികനുമായ​ ഫാ. ബെർണാഡിൻ സ്റ്റേജിൽ കയറി മുഖ്യമന്ത്രിക്കും മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കും ഹസ്തദാനം നൽകിയത്​.

ഇദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാൻ വി.ഐ.പി പാസ് നൽകിയിരുന്നു. അത് വേദിയിലിരിക്കാനുള്ള ക്ഷണമാണെന്ന് തെറ്റിദ്ധരിച്ചാണ് കയറിവന്നതെന്ന്​ അധികൃതർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെയാണ്​ വിവരങ്ങൾ ചോദിച്ച് വൈദികനെ വേദിയിലേക്ക് കയറ്റിവിട്ടത്​. തന്‍റെ ഇരിപ്പിടം എവിടെയെന്ന്​ തിരക്കിയപ്പോഴാണ്​ പൊലീസ് ഇന്‍റലിജൻസ് വിഭാഗം അമളി മനസ്സിലാക്കിയത്. തുടർന്ന് വൈദികനെ കാര്യം പറഞ്ഞു മനസ്സിലാക്കി തിരികെയിറക്കി.

പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം അവസാനിച്ചതും ആൾക്കൂട്ടത്തിനിടയിൽ നിന്ന് പ്രതിപക്ഷ നേതാവിന് ജയ് വിളി ഉയർന്നു. അടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ എന്ന് ജയ് വിളിച്ചയാളെ ഉടൻ പൊലീസ് സ്ഥലത്തു നിന്ന് നീക്കി.

Tags:    
News Summary - Vizhinjam: Security breach during public ceremony; The person who received the VIP pass entered the stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.