കൊച്ചി: വിഴിഞ്ഞം കരാറിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. അദാനി പോർട്സ് ലിമിറ്റഡ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ തുറമുഖ മന്ത്രി കെ. ബാബു, സംസ്ഥാന സർക്കാർ, ചീഫ് സെക്രട്ടറി, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട എല്ലാ എതിര് കക്ഷികൾക്കും നോട്ടീസ് അയച്ചു. കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പിന്നീട് വാദം കേൾക്കും.
സി.എ.ജിയുടെ അധികാരം സംബന്ധിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരണം നൽകി. സ്റ്റേറ്റ് അറ്റോര്‍ണിയാണ് വിശദീകരണം നൽകിയത്. വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് അധികാരമുണ്ടെന്നും ഇത് ഭരണഘടന നിര്‍വചിച്ചിട്ടുള്ള അധികാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനുള്ള അധികാരം നിയമസഭക്കാണെന്നും സർക്കാർ വിശദീകരണത്തിൽ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാറും അദാനി ഗ്രൂപ്പും ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്ത് കൊല്ലം സ്വദേശി എം.കെ. സലിമാണ് ഹരജി സമര്‍പ്പിച്ചത്. കരാര്‍ സംസ്ഥാന താൽപര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.