വി.കെ ഇബ്രാഹിം കുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാ‍യില്ല

കൊച്ചി: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്‍റിന് മുൻപിൽ ഹാജരായില്ല. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടിസ് നൽകിയിരുന്നത്. എന്നാൽ ശാരീരിക അവശതകളുള്ളതിനാൽ ഇന്ന് ഹാജരാകാൻ ആകില്ലെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇ.ഡിയെ അറിയിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഇബ്രാഹിം കുഞ്ഞിനെതിരെ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ നീക്കം.

2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ട് വഴി 10 കോടി യുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. എറണാകുളം കലൂരിലെ വിജയ ബാങ്ക് , പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ പത്രത്തിനുള്ള രണ്ട് അക്കൗണ്ടിൽ 5കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിനീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിൽ മാറ്റി എന്നുമാണ് ആരോപണം. 

Tags:    
News Summary - VK Ibrahim Kunju is yet to appear for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.