തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജിനെ സംസ്ഥാന സമിതി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീമിനെ അഖിലേന്ത്യ പ്രസിഡൻറായി തെരഞ്ഞെടുത്ത ഒഴിവിലേക്കാണ് സനോജ് വരുന്നത്. ചൊവ്വാഴ്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
കണ്ണൂർ സ്വദേശിയായ സനോജ് നിലവിൽ ഡി.വൈ.എഫ്.െഎ സംസഥാന ജോയിന്‍റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം മറികടന്ന് വി.കെ. സനോജിനെ സംസ്ഥാന സെക്രട്ടറിയാക്കാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.