തിരുവനന്തപുരം: ജോയ്സ് ജോർജ് എം.പിയുടെയും മറ്റു സി.പി.എം നേതാക്കളുടെയും നിയമലംഘനങ്ങൾക്ക് രക്ഷാകവചം ഒരുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി നിർണയിക്കാനുള്ള തീരുമാനവും മന്ത്രിസഭ ഉപസമിതി രൂപവത്കരണവുമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ജോയ്സ് ജോർജിെൻറയും കുടുംബത്തിെൻറയും കൈവശമുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയം ദേവികുളം സബ്കലക്ടർ റദ്ദ് ചെയ്ത നടപടിയും തുടർ ഭൂമിപരിശോധന നീക്കവും നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയവരെ ഞെട്ടിച്ചിരുന്നു. ഈ ഗണത്തിൽപെട്ട മറ്റു പല സി.പി.എം പ്രബലരും നിയമത്തിെൻറ പിടിയിൽ വീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിർത്തി പുനർനിർണയ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റെപ്പടുത്തി.
സബ് കലക്ടറുടെ നിയമപരമായ നടപടിക്കുമേൽ നിയമാനുസൃതം അപ്പീൽ നൽകിയാലും രക്ഷയില്ലെന്ന് വന്നപ്പോഴാണ് സി.പി.എം സ്പോൺസേഡ് ഭൂമാഫിയയുടെ താൽപര്യ സംരക്ഷണത്തിനായി മുഖ്യമന്ത്രിയുടെ ഈ ഇടപെടൽ. യഥാർഥത്തിൽ സബ്കലക്ടറുടെ നിയമപരമായ നടപടിയെ അട്ടിമറിക്കുന്നതിനാണ് ഇതെല്ലാം. റവന്യൂ മന്ത്രിയെ മാപ്പുസാക്ഷിയാക്കി എന്നതാണ് ഇതിെൻറ പ്രധാന നേട്ടം. വ്യാജ പട്ടയങ്ങൾ റദ്ദാക്കാനും ൈകയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സത്യസന്ധരായ റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്ക് തടയിടാനായി. നീലക്കുറിഞ്ഞി ഉദ്യാനപദ്ധതി തന്നെ അവതാളത്തിലാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഭൂമി കൊള്ളക്കാരെ താലോലിക്കുകയും അവർക്കുവേണ്ടി എന്തും ചെയ്യാൻ സർക്കാർ സംവിധാനം പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഈ ശൈലിയിൽനിന്ന് പിൻതിരിഞ്ഞില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.