തിരുവനന്തപുരം: മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആർ സമർപ്പിച്ച ദിവസംതന്നെ അന്വേഷണ സംഘത്തെ മാറ്റിയതിലൂടെ സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിെൻറ അവശേഷിച്ച വിശ്വാസ്യതയും നഷ്ടപ്പെട്ടതായി വി.എം. സുധീരൻ. സംസ്ഥാന പൊലീസ് മേധാവി തന്നെ വിജിലൻസിെൻറയും തലപ്പത്ത് അനൗചിത്യപരമായി തുടരുന്നത് കേസുകൾ അന്വേഷിക്കാനല്ല അട്ടിമറിക്കാനാണെന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രതികരണങ്ങളുടെ പൊള്ളത്തരം ഇതോടെ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന നിലയിൽ അനാവരണം ചെയ്യപ്പെട്ടതായും സുധീരൻ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
നിലവിലെ വിജിലൻസ് സംവിധാനം പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര വിജിലൻസ് കമീഷൻ മാതൃകയിൽ നിയമനിർമാണത്തിലൂടെ ‘സ്റ്റേറ്റ് വിജിലൻസ് കമീഷൻ’ രൂപവത്കരിക്കുകമാത്രമാണ് പോംവഴി.
മാറിവരുന്ന സർക്കാറുകളുടെ കാലത്തെല്ലാം വിജിലൻസ് വിമർശന വിധേയമായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അത് പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. വിജിലൻസ് മേധാവിയുടെയും സംവിധാനത്തിെൻറയും വിശ്വാസ്യത ഇത്രത്തോളം തകർന്നടിഞ്ഞ സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ അഴിമതിക്കെതിരെ ശക്തവും ഫലപ്രദവുമായി പ്രവർത്തിക്കാൻ കഴിയുന്ന സ്റ്റേറ്റ് വിജിലൻസ് കമീഷൻ രൂപവത്കരിക്കുന്നതിന് നടപടി സ്വീകരിക്കാൻ സർക്കാറും രാഷ്ട്രീയ സമൂഹവും മുന്നോട്ടുവരണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.