കാക്കനാട്: ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍. പരാജയത്തിന് പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണെന്നും പാര്ട്ടിെയക്കാള് വലുതാണ് ഗ്രൂപ്പുകളെന്ന നേതാക്കളുടെ നിലപാടില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പുകളി നിര്‍ത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും. നേതാക്കളെ നിയന്ത്രിക്കുന്ന ഗ്രൂപ് മാനേജര്‍മാരുടെ ശൈലി മാറ്റണം. ഗ്രൂപ്പുണ്ടെങ്കിലേ മുന്നോട്ടുപോകാനാകൂ എന്ന കാഴ്ചപ്പാടിലും മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനശൈലിയിലും മാറ്റമുണ്ടാകണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ല. അര്‍ഹതയുള്ള പ്രവര്‍ത്തകരെ അംഗീകരിക്കണം -അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യവും ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ കാണുന്നത്. ജനാധിപത്യ, മതേതരശക്തികളുടെ മുന്നേറ്റത്തിന് ശക്തിപകരുന്നതായിരിക്കണം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ചെങ്ങന്നൂരിലെ തോല്‍വി എല്ലാവരുെടയും കണ്ണ് തുറപ്പിക്കണമെന്നും പ്രതിപക്ഷ നേതാവിെൻറ കാര്യത്തില്‍ നിലപാട് പാര്‍ട്ടിതലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.