തിരുവനന്തപുരം: നഴ്സ് സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സുധീരന്‍റെ കത്ത്
പ്രിയപ്പെട്ട മുഖ്യമന്ത്രി,
നേഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കും. അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുന്നതിന് എത്രയും വേഗത്തില്‍ തന്നെ ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്നതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം,
വി എം സുധീരന്‍
കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ ആശുപത്രികളില്‍നിന്ന് ഭാഗികമായി പണിമുടക്കിയെത്തിയ ആയിരക്കണക്കിന് നഴ്സുമാര്‍ ആശുപത്രിക്കുമുന്നിലെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് നടത്തുന്ന നിരാഹാരസമരം ഏഴുനാള്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.