പ്രണബ്ജി, അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നു -വി.എം സുധീരന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിനെ ഭാരതത്തിന്‍റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത് തികച്ചും അവസരവാദപരമായ നിലപാടാണെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. 

ബ്രിട്ടീഷ് രാജിന്‍റെ വിനീത വിധേയനായി രാജ്യത്തെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍.എസ്.എസ്. സ്ഥാപകനെങ്ങനെ ഭാരതത്തിന്റെ മഹാനായ പുത്രനാകുമെന്നും അദ്ദേഹം ചോദിച്ചു. 

സ്വാതന്ത്ര്യ സമര പ്രസ്ഥാനമായ കോണ്‍ഗ്രസും മഹാത്മഹാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളെ എതിർത്ത ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയ മുഖര്‍ജി യഥാര്‍ത്ഥത്തില്‍ തള്ളിപ്പറഞ്ഞത് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെയും അതിന്‍റെ പ്രതീകമായ കോണ്‍ഗ്രസിനെയുമാണ്. കോണ്‍ഗ്രസിലൂടെ എല്ലാം നേടിയ പ്രണബ്ജിയോട് ഇതു വേണ്ടായിരുന്നുവെന്നും അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നുമാണ് പറയാനുള്ളതെന്നും സുധീരൻ വ്യക്തമാക്കി. 
 

Tags:    
News Summary - VM Sudheeran on Pranabkumar Mukharjee's RSS visit-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.