കെ.റെയില്‍ പദ്ധതി ഭരണാധികാരികളുടെ ഭ്രാന്തന്‍ നടപടി: വി.എം.സുധീരന്‍

ചോറ്റാനിക്കര: കെ-റെയില്‍ പദ്ധതി ഭരണാധികാരികളുടെ ഭ്രാന്തന്‍ നടപടിയാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. നേരായ പദ്ധതിയാണെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് കള്ളത്തരം കാണിക്കുന്നത്. കെ-റെയില്‍ സര്‍വേക്കായി സാമൂഹികാഘാതപഠനമെന്ന പേരില്‍ കല്ല് നാട്ടുന്നത് സത്യത്തില്‍ സാമൂഹികാഘാതപഠനത്തിനല്ല. മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ബലം പ്രയോഗിച്ചും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തന്നെ തികച്ചും നിയമവിരുദ്ധവും സാമൂഹ്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനമെന്നാല്‍ ജനങ്ങളെ കുടിയിറക്കലല്ല. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ബാധിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ഔദ്യോഗികമായ അംഗീകരിക്കപ്പെട്ട ഏജന്‍സികളെക്കൊണ്ടു വേണം പാരിസ്ഥിതികാഘാതപഠനം നടത്തേണ്ടത്. അതുപോലും പാലിക്കാതെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെക്കൊണ്ട് സാമൂഹികാഘാതപഠനം നടത്തുന്നതും എത്രയും വേഗം നടപ്പാക്കാന്‍ വേണ്ടിയുള്ള അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചോറ്റാനിക്കര കെ.റെയില്‍ വിരുദ്ധ സമര പന്തലിലായിരുന്നു സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരസമിതി നേതാക്കളായ സി.കെ.ശിവദാസന്‍, ലാലു മത്തായി, ഷിബു പീറ്റര്‍, ജോര്‍ജ് ചോറ്റാനിക്കര, ബെന്നി മാമല, ആന്റണി മോഹന്‍ തുടങ്ങിയവരും യു.ഡി.എഫ് ന്റെയും ജനകീയ പ്രതിരോധ സമിതിയുടേയും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കെ.റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ചോറ്റാനിക്കരയില്‍ നടന്ന പ്രതിഷേധം മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ്, സമരസമിതി ജില്ലാ പ്രസിഡന്റ് വിനു കുര്യാക്കോസ് തുടങ്ങിയവര്‍ സമീപം

Tags:    
News Summary - VM Sudheeran reacts to K-rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.