തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവെച്ചു. ഇ-മെയിൽ വഴിയാണ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. യു.ഡി.എഫ് യോഗത്തിലേക്കില്ലെന്നും ഉന്നതാധികാര സമിതയിൽ നിന്ന് രാജിവെക്കുകയാണെന്നും ആണ് ഇ- മെയിൽ സന്ദേശത്തിൽ പറയുന്നത്.
കോൺഗ്രസിെൻറ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എം.പി ജോസ്.കെ മാണിക്ക് നൽകിയ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ സുധീരൻ പരസ്യമായ വിമർശനം ഉന്നയിച്ചിരുന്നു. ഇത് വിവാദമായതോടെ പാർട്ടിയിൽ പരസ്യ പ്രതികരണം വിലക്കുകയും ചെയ്തിരുന്നു. എന്നാൽ കെ.പി.സി.സിക്കെതിരെയും കോൺഗ്രസ് നേതൃത്വത്തിെനതിരെയും പരസ്യമായി വിമർശനം ഉന്നയിച്ചതിനു പിറകെ സുധീരൻ രാജിവെക്കുകയായിരുന്നു.
രാജ്യസഭാ സീറ്റ് വിഷയത്തിൽ അണികൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ടായെന്നും അത് പരിഹരിക്കാൻ നേതൃത്വം നടപടികളൊന്നും സ്വീകരിച്ചില്ലെന്നും വിമർശിച്ച ശേഷമാണ് സുധീരൻ രാജിവെച്ചത്. എന്നാൽ രാജിവെക്കാനിടയായ സാഹചര്യം കത്തിൽ സൂചിപ്പിച്ചിട്ടില്ല.
ഇ-മെയിലിെൻറ ഉള്ളടക്കം പറയുന്നില്ല; തിരുവനന്തപുരത്തെത്തി പ്രതികരിക്കും -സുധീരൻ
തൃശൂർ: താൻ യു.ഡി.എഫ് കൺവീനർക്കും പ്രതിപക്ഷ നേതാവിനും അയച്ച ഇ-മെയിലിെല ഉള്ളടക്കം വെളിപ്പെടുത്തുന്നില്ലെന്ന് വി.എം. സുധീരൻ. യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവെച്ചത് സംബന്ധിച്ച് തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുമെന്ന് സുധീരൻ വ്യക്തമാക്കി. സഹോദരിയുടെ മരണാനന്തര ചടങ്ങുകൾക്കായാണ് അദ്ദേഹം തൃശൂരിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.