ബന്ധുനിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം –സുധീരന്‍

തൃശൂര്‍: ഇ.പി. ജയരാജന്‍െറ രാജിക്ക് വഴിവെച്ച ബന്ധുനിയമനം സംബന്ധിച്ച മുഴുവന്‍ ഫയലുകളും പ്രസിദ്ധപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ജയരാജന്‍െറ രാജി കൊണ്ട് വിഷയം അവസാനിക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് നിയമനം നടന്നതെന്ന് വിശ്വസിക്കാനാകില്ല. യു.ഡി.എഫ് ജില്ലാ കമ്മിറ്റി കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാറിവന്ന ഒരു സര്‍ക്കാറിലും സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും കാട്ടിയതിന്‍െറ പേരില്‍ ഒരു മന്ത്രിയും രാജിവെച്ചിട്ടില്ല. ഗത്യന്തരമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയുള്ള രാജിയാണത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.