കോഴിക്കോട്: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പബ്ലിസിറ്റി മാനിയയുടെ പിടിയിലാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് ചില പൊതു പെരുമാറ്റ സംഹിതകളുണ്ട്. മാധ്യമ പ്രചരണങ്ങളുടെ പുറകെ പോയതാണ് ജേക്കബ് തോമസിനെ ഇൗ അവസ്ഥയിൽ എത്തിച്ചതെന്നും സുധീരൻ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരിൽ അർപ്പിതമായ ജോലികൾ ജനങ്ങളെ ബോധ്യപ്പെടുത്തി പ്രവർത്തിക്കുക എന്നുള്ളതാണ് പ്രധാനം. എത്രമാത്രം നിഷ്പക്ഷമായി അദ്ദേഹം പ്രവർത്തിക്കും എന്നുള്ളത് കാത്തിരുന്നു കാണാമെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.