തിരുവനന്തപുരം: സംസ്ഥാനത്തെ തദേശ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതുെതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട ്ടികയിൽ പേരുചേർക്കുന്നതിനോ സ്ഥാനമാറ്റത്തിനോ തിരുത്തലിനോ അപേക്ഷ നൽകിയവർ ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ മുമ്പാകെ നേർവിചാരണക്കായി ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണെന്ന് സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷൻ കൂടി അപേക്ഷകൻ ഒപ്പിട്ട് അധികാരപ്പെടുത്തിയ ആൾ വശം കൊടുത്തയക്കണം. ഡിക്ലറേഷെൻറ മാതൃക www.lsgelection.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.