തിരുവനന്തപുരം: കാസർകോട് ഒഴികെ ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടി ക മാർച്ച് 27ന് പ്രസിദ്ധീകരിക്കുമെന്നും പൊതുതെരഞ്ഞെടുപ്പിന് മുമ്പായി പേര് ചേർക്കു ന്നതിന് രണ്ട് അവസരങ്ങൾ കൂടി നൽകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും നിലവിലെ വോട്ടർപട്ടിക ജനുവരി 20ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. പേര് ചേർക്കുന്നതിനും മറ്റുമുള്ള അപേക്ഷകൾ മാർച്ച് 16 വരെ സ്വീകരിച്ചിരുന്നു. അവ സംബന്ധിച്ച തുടർനടപടികൾ ഇലക്ടറൽ രജിസ്േട്രഷൻ ഓഫിസർമാർ 25ന് പൂർത്തീകരിക്കും.
അന്തിമ വോട്ടർപട്ടിക മാർച്ച് 27ന് പ്രസിദ്ധീകരിക്കും. കോവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട സർക്കാറിെൻറ ജാഗ്രതാനിർേദശത്തിെൻറ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ തുടർനടപടികൾ ഏപ്രിൽ മൂന്നിന് പൂർത്തിയാക്കി ആറിന് പട്ടിക പ്രസിദ്ധീകരിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജന നടപടികൾ ആരംഭിച്ചിട്ടുണ്ട്. അവ പൂർത്തിയായാലുടൻതന്നെ പുതിയ വാർഡുകളെ അടിസ്ഥാനമാക്കി ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിക്കും.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് അപ്പോഴും അപേക്ഷ സമർപ്പിക്കാം. കരട്പട്ടികയിലെ മറ്റ് ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനും അവസരം ഉണ്ടാകും.
2020ലെ പൊതു തെരഞ്ഞെടുപ്പിെൻറ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് പേര് ചേർക്കുന്നതിനും മറ്റും ഒരിക്കൽകൂടി അവസരം നൽകും. ആ വേളയിലും ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാകും കമീഷൻ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.