തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് നൽകിയ പരാതിയിൽ നടപടിയുമായി കലക്ടർ ജെറോമിക് ജോർജ്.
ഇരട്ടിപ്പുള്ളതായി സംശയിച്ച് അടൂര്‍ പ്രകാശ് കൈമാറിയ 1,72,015 പേരുകളിൽ 439 കേസുകളിൽ ഇരട്ടിപ്പുകൾ കണ്ടെത്തി. ഇവരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി.
കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം നാളിതുവരെ കണ്ടെത്തിയ 3431 ഇരട്ടിപ്പുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും 1,64,006 ഇരട്ട വോട്ടുകള്‍ നിലവിലുണ്ടെന്നുള്ള ആക്ഷേപം വാസ്തവവിരുദ്ധമാണെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.