തിരുവനന്തപുരം: ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുേമ്പാൾ കോട്ടകളിൽ ഇളകാതെ അതികായർ. ധർമടത്ത് 3000ത്തിലേറെ വോട്ടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ ആയിരത്തിലേറെ വോട്ടുകൾക്ക് ഉമ്മൻചാണ്ടിയും ലീഡ് ചെയ്യുന്നു. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേങ്ങരയിൽ പി.കെ കുഞ്ഞാലിക്കുട്ടിയും മുന്നിലാണ്. ഉടുമ്പൻ ചോലയിൽ വ്യക്തമായ ആധിപത്യത്തോടെ എം.എം മണി മുന്നേറുകയാണ്.9000ത്തോളം വോട്ടിന്‍റെ ലീഡാണ് എം.എം മണിക്കുള്ളത്.
അതേ സമയം പാലക്കാട് നിയോജക മണ്ഡലത്തിൽ ഏവരെയും അമ്പരപ്പിച്ച് ഇ.ശ്രീധരൻ 3000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.