ഒരാൾ 12 സെക്കൻറ്....വി.വി പാറ്റ് വരുന്നതോടെ വോട്ടിങ് സമയം കൂടും

ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് വരുന്നതോടെ വോട്ടിങ് സമയം കൂടും. ഇലക്ട്രോണിക് വോ ട്ടിങ് മെഷീൻ ഉപയോഗിക്കുേമ്പാൾ ഒരാളുടെ വോട്ടിങ് പ്രക്രിയ പൂർത്തിയാകാൻ അഞ്ച് സെക്കൻറാണ് േവണ്ടത്. എന്നാൽ വോട് ടിംഗ് യന്ത്രത്തിൽ തങ്ങൾ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു സമ്മതിദായകർക്ക് ഉറപ്പുവരുത്തുന്നതിനുള്ള വി. വി.പാറ്റ് യന്ത്രത്തിൽ ഏഴ് സെക്കൻറ് നേരമാണ്​ േവാട്ട് വിവരം തെളിഞ്ഞ് നിൽക്കുക. ഇതോടെ ഒരാൾക്ക് വേണ്ടി വരുന്ന സമയ ം നേരത്തെയുള്ള അഞ്ച് സെക്കൻറിൽ നിന്ന് 12 സെക്കൻറായി ഉയരും.

സംശയിക്കാം, പക്ഷേ കള്ളമെങ്കിൽ തടവും പിഴയും
ത​​െൻറ വോട്ട് തെറ്റായാണ് വി.വി പാറ്റിൽ (വോട്ടർ വെരിഫിയബിൾ പേപ്പർ ഒാഡിറ്റ്) രേഖപ്പെടുത്തിയതെന്ന്​ സംശയമുണ്ടെങ്കിൽ പിശകുണ്ടെന്ന് പരാതിപ്പെടാൻ േവാട്ടർക്ക് അവകാശമുണ്ട്. ഇക്കാര്യം ബൂത്തിലെ പ്രിസൈഡിങ്​ ഒാഫീസറോടാണ് പരാതിപ്പെടേണ്ടത്. ഇത് പരിശോധിക്കാൻ ടെസ്റ്റ് വോട്ടിന് വീണ്ടും വോട്ടർക്ക് അവസരം നൽകും. പ്രിസൈഡിങ് ഒാഫീസറുടെയും ബൂത്ത് ഏജൻറുമാരുടെയും സാന്നിധ്യത്തിലാണ് സമ്മതിദായകൻ ടെസ്റ്റ് വോട്ട് രേഖപ്പെടുത്തേണ്ടത്. പരിശോധനയിൽ ആരോപണം ശരിയാണെങ്കിൽ വോട്ടിങ് നിർത്തിവെക്കുകയും റിേട്ടണിങ് ഒാഫീസറുടെ നിർദേശപ്രകാരം തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. എന്നാൽ ആരോപണം തെറ്റാണെങ്കിൽ െഎ.പി.സി 177 പ്രകാരം കേസെടുക്കും. ആറ് മാസം തടവോ, 1000 രൂപ പിഴയോ, ഇവ രണ്ടും ഒപ്പമോ വിധിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്.

ഇൗ കടലാസിനും മഷിക്കും കേട്​ വരില്ല, അഞ്ചുവർഷം വരെ
വി.വി പാറ്റിൽ വിവരങ്ങൾ തെളിയുന്ന കടലാസ് 5 വർഷം വരെ കേടുവരില്ല. സീരിയൽ നമ്പർ, സ്ഥാനാർഥിയുടെ പേര്, ചിഹ്നം എന്നീ മൂന്ന് വിവരങ്ങളാണ് വി.വി പാറ്റിലെ കടലാസിൽ പ്രിൻറ് ചെയ്ത് സ്ക്രീനിൽ തെളിയുക. തുടർന്ന് ഏഴ് സെക്കൻറിന് ശേഷം ഇവ സ്റ്റോറേജ് ഭാഗത്തേക്ക് വീഴും. 2000 പ്രിൻറുകൾ ഉൾക്കൊള്ളാനുള്ള സൗകര്യമാണ് വി.വി പാറ്റിലുള്ളത്. ഇൗ ഭാഗം സീൽ ചെയ്താണ് സൂക്ഷിച്ചിട്ടുണ്ടാവുക. 1400 വരെ േവാട്ടർ മാരാണ് ഒാരോ ബൂത്തിലുമുണ്ടാവുക. ഒാരോ നിയമസഭാമണ്ഡലത്തിലെയും നറുക്കിെട്ടടുക്കുന്ന ഒരു ബൂത്തിലെ വി.വി പാറ്റിലെ പ്രിൻറുകൾ ബാലറ്റ് സ്വഭാവത്തിൽ എണ്ണും. വിശ്വാസ്യതക്ക് വേണ്ടിയാണിത്. 160 മീറ്റർ നീളമുള്ള പേപ്പർറോളുകളാണ് വി.വി പാറ്റിൽ ഉപയോഗിക്കുന്നത്. ഇതിൽ 150 മീറ്ററാണ് ആവശ്യമായി വരിക.

പ്രിൻറുകൾ സൂക്ഷിക്കും, പെറ്റീഷൻ സമയം തീരും വരെ
ഫലപ്രഖ്യാപനം വന്ന ശേഷം 45 ദിവസമാണ് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയപരിധി. ഇക്കാലയളവ് വരെ വി.വി പാറ്റിലെ പ്രിൻറുകൾ സൂക്ഷിക്കും. പരാതിയുണ്ടെങ്കിൽ തീർപ്പാക്കുന്നത് വരെ ആ മണ്ഡലത്തിലേത് സൂക്ഷിക്കും. അല്ലാത്തവ 45 ദിവസം കഴിഞ്ഞ് ഒഴിവാക്കും. തർക്കമുണ്ടാകുന്ന പക്ഷം കോടതിക്ക് വേണമെങ്കിൽ വി.വി പാറ്റ് പ്രിൻറുകൾ എണ്ണാനും ആവശ്യപ്പെടാം.

Tags:    
News Summary - Voting Time Increases on VVPAT - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.