തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
വ്യാജ ഏറ്റുമുട്ടല്‍ സി.പി.എം നയമല്ളെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചാണ് കത്ത്. കൊലപാതകം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതായി വി.എസ് പറയുന്നു. വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് കുറേ വസ്തുതകള്‍ ഇപ്പോള്‍ ജനങ്ങളില്‍ എത്തുന്നു. അത് ഞെട്ടിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടല്‍ ഇന്ത്യയില്‍ പലസ്ഥലത്തും നടന്നു. അതില്‍ ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സി.പി.എം. ആ നയത്തിന് യോജിക്കാത്ത നിലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
തെറ്റായ ആശയപ്രചാരണം നടത്തുന്നവരെ കൊലപ്പെടുത്തുകയല്ല, ചര്‍ച്ച നടത്തുകയാണ് വേണ്ടത്. മാവോവാദികളുടെ സംരക്ഷകര്‍ ഉന്നതരല്ല. ദലിതരും ആദിവാസികളും അടങ്ങുന്ന ചെറിയ വിഭാഗമാണ്. അത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.