തിരുവനന്തപുരം: സാമൂഹിക സംഘടനകളെ ഒപ്പം നിർത്തി വനിതാമതിലും നവോത്ഥാനമൂല്യ സംരക്ഷണ പരിപാടിയുമായി മുന്നോട്ടുപോകുന്ന എൽ.ഡി.എഫ് സർക്കാറിന് ഇടതുമുന്നണിക്കുള്ളിൽനിന്നുതന്നെ രൂക്ഷ വിമർശനം. എൻ.എസ്.എസ് േപാലുള്ള ജാതി സംഘടനകളെ കൂടെ നിർത്തിക്കൊണ്ടുള്ള വർഗസമരം ഒരിക്കലും വിപ്ലവ പദ്ധതിയല്ലെന്ന് വി.എസ് തുറന്നടിച്ചു. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകർത്തുന്നതല്ല, വർഗ സമരത്തിെൻറ രീതിശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സംഘടനകളുടെ യോഗം വിളിക്കുന്നതിനു മുമ്പ് സർക്കാർ േവണ്ടത്ര ഗൃഹപാഠം ചെയ്തിരുെന്നങ്കിൽ ഇപ്പോഴുണ്ടായ വിവാദങ്ങൾ ഒഴിവാക്കാമായിരുെന്നന്ന് കാനം രാജേന്ദ്രൻ ചൊവ്വാഴ്ച നടന്ന എൽ.ഡി.എഫ് സംസ്ഥാന സമിതിയിലും വിമർശിച്ചു. മുൻകൂട്ടി ഉണ്ടാക്കിയ ധാരണ പ്രകാരമല്ല സാമൂഹിക സംഘടനകളുടെ യോഗത്തിന് സർക്കാർ പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് യോഗത്തിൽ വിശദീകരിച്ചു. വനിതാമതിൽ സംബന്ധിച്ച തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രി, സി.പി. സുഗതെൻറ വിവാദ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കാനത്തിെൻറ വിമർശനം.
ജനങ്ങളെ വർഗീയമായി വേർപിരിക്കാൻ എളുപ്പമാണെങ്കിലും വർഗപരമായി സംഘടിപ്പിക്കാൻ ഏറെ പ്രയാസമാണെന്ന്, ബാലരാമപുരത്ത് എൻ.സി. ശേഖർ അനുസ്മരണ പരിപാടിയിൽ വി.എസ് പറഞ്ഞു. ‘ബി.ജെ.പി ശ്രമിക്കുന്നത് സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിർത്താനാണ്. നമ്മുടെ കടമ വർഗ െഎക്യം കെട്ടിപ്പടുക്കലാണ്. എതിർത്ത് തോൽപിക്കാനുള്ളത് ഫാഷിസ്റ്റ് ഭരണകൂടത്തെയാണ്. സമൂഹത്തിൽ സവർണ മേധാവിത്വത്തിെൻറ കാവിക്കൊടി ഉയർത്താനാണ്, അവർ ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിർത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ല’- വി.എസ് പറഞ്ഞു.
നവോത്ഥാനമൂല്യ സംരക്ഷണ പരിപാടിയിൽ ഇപ്പോൾ കൂടെ നിൽക്കുന്നവർ എങ്ങോട്ട് മാറുമെന്ന് ആർക്കെങ്കിലും ഉറപ്പുേണ്ടായെന്ന് കാനം എൽ.ഡി.എഫ് യോഗത്തിൽ ചോദിച്ചു. എൽ.ഡി.എഫാണ് ഇൗ പരിപാടിക്ക് നേതൃത്വം നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങൾ സംഭവിക്കില്ലായിരുെന്നന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.