തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ജേക്കബ് തോമസ് മാറണമെന്നത് ആഗ്രഹിക്കുന്നത് കെ.എം മാണിയും കെ.ബാബുവമാണ്. ജേക്കബ് തോമസിനെ ഇരയാക്കി വിജിലൻസ് നടപടികൾ വൈകിപ്പിക്കാനാണ്ചിലരുടെ ശ്രമം. തനിക്കെതിരെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായെന്ന ജേക്കബ് തോമസിെൻറ വാദം ശരിയാണ്. അദ്ദേഹം തൽസ്ഥാനത്ത്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കോടതികളിൽ മാധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിച്ച സംഭവത്തിൽ ഇടപെടുമെന്നും ൈഹകോടതി ചീഫ് ജസ്റ്റിസിന് കത്തയുക്കുമെന്നും അദ്ദേഹം പറഞ്ഞു. 93 ാം പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായി ഒൗദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എസ്.
ആര്‍ഭാടങ്ങളില്ലാതെയായിരുന്ന പിറന്നാൾ ആഘോഷം. കേക്കിലും പായസത്തിലുമായി ആഘോഷം ഒതുങ്ങി. രാവിലെ എട്ടരയോടെ വിഎസ് നിയമസഭയിലെത്തി. സ്പീക്കർ ശ്രീരാമകൃഷ്ണനും അംഗങ്ങളും വി.എസിന് ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.