തിരുവനന്തപുരം: തൊഴിൽ മേഖലയിലെ സംഘടിതശക്തിയെ കരിനിയമങ്ങളുപയോഗിച്ച് നേരിടാമെന്നത് ഇടതുപക്ഷ കാഴ്ചപ്പാടല്ലെന്ന് വി.എസ്. അച്യുതാനന്ദൻ. തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കണ്ണൂര്‍ കലക്ടറുടെ നടപടി അപലപനീയമാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ന്യായമായ ആവശ്യങ്ങളുന്നയിച്ച് നഴ്സുമാര്‍ നടത്തുന്ന സമരം വിദ്യാർഥികളെ ഉപയോഗിച്ച് നേരിടാമെന്നും സമരം അട്ടിമറിക്കാമെന്നും കരുതുന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.