എം.എം. മണിക്കെതിരെ വി.എസ്

പാലക്കാട്: മൂന്നാർ ഭൂമികൈേയറ്റ വിഷയത്തിൽ മന്ത്രി എം.എം. മണിക്കെതിരെ വി.എസ്. കാര്യങ്ങൾ പഠിക്കാത്തത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം. ഇപ്പോൾ അവിടെ കൈയേറ്റക്കാരില്ല എന്നാണല്ലോ ആ വിദ്വാൻ പറയുന്നതെന്നും വി.എസ് ചോദിച്ചു. മലമ്പുഴയിൽ പൊതുപരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. 
ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാൻ വേണ്ടിയാണോ എന്ന ചോദ്യത്തിന് ‘സംശയമെന്താ’ എന്നായിരുന്നു വി.എസി‍​െൻറ മറുപടി. മൂന്നാറിനെപ്പറ്റി ശരിക്കും പഠിച്ചിട്ടാണോ വി.എസ് സംസാരിക്കുന്നതെന്ന് സംശയമുള്ളതായി മന്ത്രി എം.എം. മണി കഴിഞ്ഞദിവസം കോഴിക്കോട് പറഞ്ഞിരുന്നു. 

Tags:    
News Summary - vs achuthanandan on mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.