തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ ആരംഭിച്ച സമരത്തിന് ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പിന്തുണ പ്രഖ്യാപിച്ചു. അറസ്റ്റ് വൈകിക്കുന്നത് നീതിന്യായ വ്യവസ്ഥയിലെ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് വി.എസ് പറഞ്ഞു.
പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, കുറ്റാരോപിതന്‍ അധികാരത്തിെൻറയും സ്വാധീനത്തിെൻറയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് നല്‍കുന്നത് ഗുണകരമായ സന്ദേശമല്ല. എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടുന്ന ഘട്ടത്തിലാണ് കന്യാസ്ത്രീകൾ പരസ്യമായി സമരരംഗത്തിറങ്ങിയതെന്നും വി.എസ് വാർത്ത കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.