വി.എസിന്​ ഇഷ്​ട​മുറി ലഭിക്കാൻ വൈകി; കേരള ഹൗസ്​ ഉദ്യോഗസ്​ഥർക്ക്​ മക​െൻറ ശകാരം

  ന്യൂഡല്‍ഹി: കേരള ഹൗസില്‍ വി.എസ്. അച്യുതാനന്ദന് ഇഷ്ടപ്പെട്ട മുറി അനുവദിക്കാൻ വൈകിയതിനെ ചൊല്ലി ഉദ്യോഗസ്ഥർക്ക് മകൻ അരുൺ കുമാറി​​െൻറ ശകാരം.  മകനും വി.എസും ക്ഷോഭിച്ചതിന് പിന്നാലെ മിനിറ്റുകൾക്കകം വി.എസി​​െൻറ  204ാം നമ്പർ  ഇഷ്ടമുറി അദ്ദേഹത്തിന് അനുവദിച്ചു.  സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പെങ്കടുക്കാനായാണ് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻകൂടിയായ വി.എസ് തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്.  104ാം നമ്പർ വി.െഎ.പി മുറിയാണ് വി.എസിന് കേരള ഹൗസ് അധികൃതർ അനുവദിച്ചത്.  

 പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ചിരുന്ന കാലത്ത്  ഡൽഹിയിലെത്തുന്ന വേളയിൽ കേരള ഹൗസിലെ 204ാം നമ്പർ മുറിയിലാണ് വി.എസ് താമസിക്കാറ്. പത്തുദിവസം മുമ്പ് അറിയിച്ചിട്ടും എന്തുകൊണ്ട് സ്ഥിരം മുറി ലഭിച്ചില്ലെന്ന ചോദ്യവുമായാണ് മകൻ അരുൺകുമാർ കേരള ഹൗസ് െറസിഡൻറ് കമീഷണറോട് കയർത്തത്.

വി.എസ് എത്തുേമ്പാൾ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് 204ാം നമ്പർ മുറിയിലുണ്ടായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥൻ വി.എസി​​െൻറ മകനെ അറിയിച്ചുവെങ്കിലും വി.എസി​​െൻറ സ്ഥിരം മുറി ജൂനിയർ മന്ത്രിക്ക് നൽകിയത് എന്തിനെന്നായിരുന്നു മറുചോദ്യം.
  മുകൾ നിലയിലെ 204ാം നമ്പർ മുറിയുടെ അതേ വലുപ്പവും സൗകര്യവുമുള്ളതാണ് താഴെ നിലയിലെ 104ാം നമ്പർ മുറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുനോക്കിയെങ്കിലും  വി.എസും മകനും അയഞ്ഞില്ല. നാട്ടിലേക്ക് മടങ്ങാനിരുന്ന മന്ത്രി രവീന്ദ്രനാഥിനെ വേഗത്തിൽ ഒഴിപ്പിച്ച് 204ാം നമ്പർ  മുറി വി.എസിന് നൽകി പ്രശ്നം ഒതുക്കി.  

മുഖ്യമന്ത്രി, ഗവർണർമാർ, മുതിർന്ന മന്ത്രിമാർ, ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍, ചീഫ് സെക്രട്ടറി എന്നിവർക്ക്  മുൻഗണനാക്രമത്തിലാണ് 104, 204 നമ്പർ മുറികൾ അനുവദിക്കാറുള്ളത്.  മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസിലുണ്ട്.  കേരള ഹൗസ് കോമ്പൗണ്ടില്‍ തന്നെയുള്ള പുതിയ കൊച്ചിന്‍ ഹൗസ് മന്ദിരത്തിലെ വി.വി.െഎ.പി മുറിയിലാണ് പിണറായി കഴിയുന്നത്.

Tags:    
News Summary - vs achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.