ആധാര്‍ നിര്‍ബന്ധമാക്കുന്ന പി.എസ്.സി തീരുമാനം പിന്‍വലിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള പി.എസ്.സി തീരുമാനം പിന്‍വലിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സുപ്രീംകോടതി തടഞ്ഞതാണ്.

ഈ വിധിന്യായത്തെ ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പല സേവനങ്ങള്‍ക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത്. സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ മുഖ്യമന്ത്രിതന്നെ ശക്തമായി പ്രതികരിക്കുകയുണ്ടായി.

എന്നാല്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ ആധാര്‍ നിര്‍ബന്ധരേഖയായി ആവശ്യപ്പെടുന്നുണ്ട്. ഇത് ഇടതുമുന്നണിയുടെ നയത്തിനെതിരും സുപ്രീംകോടതിയുടെ വിധിയുടെ ലംഘനവുമാണ്. ആധാര്‍ നിര്‍ബന്ധരേഖയാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ വകുപ്പുകളും പി.എസ്.സിയും പിന്മാറണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Tags:    
News Summary - vs on adhar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.