കോവളം കൊട്ടാരം സ്വകാര്യ വ്യക്​തിക്ക്​ നൽകാനുള്ള തീരുമാനം നിർഭാഗ്യകരമെന്ന്​ വി.എസ്​

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പുകൾക്ക്​ കൈമാറാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ വി.എസ്​ അച്യുതാനന്ദൻ.  കൊട്ടാരം സ്വകാര്യ മുതലാളിക്ക്​ കൈമാറാനുള്ള സർക്കാർ തീരുമാനം നിർഭാഗ്യകരമാണെന്ന്​ വി.എസ്​ പ്രസ്​താവനയിൽ അറിയിച്ചു. 

ഉടമസ്​ഥാവകാശം സർക്കാറിൽ തന്നെ നിലനിർത്തികൊണ്ടാണ്​ കൊട്ടാരം കൈമാറുന്നതെങ്കിലും ഭാവിയിൽ ഇത്​ സ്വകാര്യ മുതലാളിയുടെ കൈയിൽ അകപ്പെടുന്ന സ്​ഥിതിയുണ്ടാകും. കൊട്ടാരം സ്വകാര്യ വ്യക്​തിക്ക്​ കൈമാറുന്നതിനെതിരെ സർക്കാറിന്​ സിവിൽ കേസ്​ നൽകാമായിരുന്നു. അഡ്വക്കേറ്റ്​ ജനറലും ഇൗ ഉപദേശം നൽകിയിട്ടുണ്ട്​. എന്നാൽ അത്തരമൊരു സാധ്യത പരിശോധിക്കാതെയാണ്​ ഇപ്പോഴത്തെ തീരുമാനമെന്നും വി.എസ്​ കുറ്റപ്പെടുത്തി. ഇനിയും സിവിൽ കേസ്​ കൊടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു. 

കൊട്ടാരം രവി പിള്ള ഗ്രൂപ്പിന്​ കൈമാറാനാണ്​ മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നത്​. ടൂറിസം വകുപ്പി​​​െൻറ നിർദേശ പ്രകാരമാണ്​ കൊട്ടാരം ​കൈമാറാനുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ചത്​. 

Tags:    
News Summary - vs against kovalam palace hand over -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.