തിരുവനന്തപുരം: വി.എം. സുധീരന്‍െറയും കുമ്മനം രാജശേഖരന്‍െറയും സ്വരം പലപ്പോഴും ഒന്നുപോലെയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. യു.ഡി.എഫ് നേതാക്കളെ കുറ്റം പറഞ്ഞിട്ടാണെങ്കിലും വി.എസിന് സെക്രട്ടേറിയറ്റില്‍ ഒരു മുറികിട്ടുമെങ്കില്‍ സന്തോഷമേയുള്ളൂവെന്ന് കെ.സി. ജോസഫ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയിലാണ് നേതാക്കള്‍ നിയമസഭയില്‍ ഏറ്റുമുട്ടിയത്.
സ്ത്രീപീഡകരുടെ പട്ടിക തയാറാക്കുമെന്ന പ്രഖ്യാപനത്തെ യു.ഡി.എഫ് എതിര്‍ക്കുന്നത് തങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും സ്ഥാനം പിടിക്കുമെന്ന് ഭയന്നാണെന്ന് വി.എസ് പരിഹസിച്ചു. സന്ധ്യയായാല്‍ പല കോണ്‍ഗ്രസ് നേതാക്കളുടെയും കുപ്പായത്തില്‍ കാവിനിറം വ്യാപിക്കുന്നു. ഒ. രാജഗോപാല്‍ നിയമസഭയില്‍ എത്തിയതുപോലും ആര്‍.എസ്.എസ്-കോണ്‍ഗ്രസ് ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വിനീതവിധേയനായി വി.എസ് മാറിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു കെ.സി. ജോസഫിന്‍െറ പ്രതികരണം. യു.ഡി.എഫ് കാലത്ത് ഒരു രൂപക്ക് കിട്ടിയിരുന്ന അരി ഇന്ന് കിട്ടുന്നത് ഒരു ഡോളറിനാണെന്ന് വി.ടി. ബല്‍റാം പരിഹസിച്ചു. എം. ഉമ്മര്‍, എ.എം. ആരിഫ്, പി.സി. ജോര്‍ജ്, പുരുഷന്‍ കടലുണ്ടി, ഗീതാഗോപി, കെ. ആന്‍സലന്‍, പ്രതിഭാഹരി, എസ്. രാജേന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.