അമ്പലപ്പുഴ: കോൺഗ്രസ് ശബരിമലയിൽ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. പുന്നപ്ര^വയലാർ സമര വാരാചരണത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാർട്ടിയുടെ അന്ത്യമാണ് ഇത് സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ പാളയത്തിലാണ് കോൺഗ്രസ്. നാട്ടിലാകെ വർഗീയത പരത്തുകയാണ് ബി.ജെ.പി സംഘ് പരിവാറും കേന്ദ്രവും ചേർന്ന് ജനജീവിതം ദുസഹമാക്കുകയാണെന്നും വി.എസ് പറഞ്ഞു. ഇ.കെ. ജയൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.