തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം വിശ്വാസ സംരക്ഷണത്തിനല്ലെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെന്നും വി.എസ് പറഞ്ഞു.
ശബരിമല വിഷയത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാനാണ് ശ്രമം. സംഭവത്തിൽ സ്ത്രീകളെ പടക്കിറക്കുന്നതും അവർ പടക്കിറങ്ങുന്നതും വിരോധാഭാസമാണെന്നും വി.എസ് വ്യക്തമാക്കി. കോൺഗ്രസ് ശബരിമലയിൽ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.