ന്യൂഡൽഹി: സി.പി.എം നേതൃത്വത്തിലുള്ള സർക്കാറിനുമേൽ പാർട്ടിക്ക് നിയന്ത്രണമില്ലെങ്കിൽ മുൻകാലദുരന്തങ്ങൾ ആവർത്തിക്കുമെന്ന് വി.എസ്. അച്യുതാനന്ദൻ. ബുധനാഴ്ച അവസാനിച്ച മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്ത കുറിപ്പിലാണ് പശ്ചിമബംഗാളിെൻറ പേരെടുത്ത് പറയാതെയുള്ള മുന്നറിയിപ്പ്. സംസ്ഥാന സർക്കാറിനെ നയവ്യതിയാനങ്ങളുടെ പേരിലും സർക്കാറിനുമേൽ നിയന്ത്രണമില്ലാത്തതിന് സി.പി.എം ഘടകത്തെയും വിമർശിക്കുന്ന കുറിപ്പ് ഫലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് െഎസക്കിനും എതിരായ വി.എസിെൻറ കുറ്റപത്രമായി മാറി. ഇൗ കുറിപ്പ് മെറ്റാരംഗം കേന്ദ്രകമ്മിറ്റിയിൽ വായിച്ചു. ക്വാറി അനുമതി, കായൽ കൈയേറ്റം, മൂന്നാർ ഒഴിപ്പിക്കൽ, ശബരിമല വിമാനത്താവളം ഭൂമി, പുതുവൈപ്പ് െഎ.ഒ.സി പ്ലാൻറ്, സ്വാശ്രയ കോളജുകൾ, ആഭ്യന്തരവകുപ്പ് എന്നിവയിലും നിശിത വിമർശനമാണുള്ളത്.
പാർട്ടിക്ക് സർക്കാറിന് മേൽ നിയന്ത്രണമില്ല. ഉണ്ടായിരുെന്നങ്കിൽ സർക്കാർ, പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിക്കില്ലായിരുന്നു. കമ്യൂണിസ്റ്റുകാർക്ക് പാർട്ടിയാണ് ഉപദേശി. എന്നാൽ, മുഖ്യമന്ത്രിക്ക് ഉപദേശം നൽകാൻ പാർട്ടിക്ക് ആവുന്നില്ല. നൽകിയാലാവെട്ട മുഖ്യമന്ത്രി സ്വീകരിക്കുന്നുമില്ല. പാർട്ടിയാണ് ഉപദേശകരെ നൽകേണ്ടതെന്നിരിക്കെ അദ്ദേഹം സ്വന്തംനിലക്ക് വെച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതി പ്രചരിപ്പിക്കുന്നവരെയാണ് തെരഞ്ഞുപിടിച്ച് ഉപദേശകരാക്കിയത്. ഇത് പാർട്ടിയുടെ രാഷ്ട്രീയ സ്ഥിരതയെ നഷ്ടപ്പെടുത്തും. ആ നടപടി പുനഃപരിശോധിക്കണം.
ധനമന്ത്രി തോമസ് െഎസക്, പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പി.ആർ.ഒയെ പോലെയാണോ പെരുമാറേണ്ടെതന്നും വി.എസ് ചോദിച്ചു. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശത്തെ ഇല്ലാതാക്കുന്ന ജി.എസ്.ടിയെ പിന്തുണച്ച ഒരാളെ കമ്യൂണിസ്റ്റുകാരനെന്ന് പറയാനാവില്ല. ധനമന്ത്രിയെന്ന നിലയിൽ ജി.എസ്.ടി സംസ്ഥാനത്തിന് ലാഭം ഉണ്ടാക്കുമെന്നാണ് വാദം. എന്നാൽ, ഇദ്ദേഹത്തിന് ധനമന്ത്രിയെന്ന കുപ്പായം മാത്രമല്ല, കമ്യൂണിസ്റ്റുകാരനെന്ന കുപ്പായം കൂടിയുണ്ട്. കാര്യങ്ങളെ വിലയിരുത്തേണ്ടത് കമ്യൂണിസ്റ്റുകാരനെന്ന കുപ്പായത്തിൽ നിന്ന് വേണം. ഒരു സംസ്ഥാനത്തിന് ഗുണകരമെന്ന് പറയുേമ്പാൾ മറ്റുസംസ്ഥാനങ്ങൾക്ക് ദോഷകരമാവുകയാണ്. കേരളത്തിന് ഗുണകരമായതിനാൽ മാത്രം ജി.എസ്.ടിയെ പിന്തുണക്കാൻ കഴിയുമോ. ജി.എസ്.ടിക്ക് അനുകൂലമായി പി.ബി എടുത്ത നിലപാടും ശരിയല്ല.
തെരഞ്ഞെടുപ്പിൽ സ്തീകൾക്കെതിരായ അക്രമം, ഭൂവിനിയോഗം, അഴിമതി, സ്വജനപക്ഷപാതം എന്നിവയിലെ വാഗ്ദാനങ്ങളിൽ സർക്കാറിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. അത് എത്രത്തോളം പാലിക്കാനായെന്ന് വിലയിരുത്തേണ്ട സമയമായി. പാർട്ടിയുടെ പ്രഖ്യാപിതനിലപാടിൽ നിന്ന് താൽക്കാലികനേട്ടത്തിനായി മാറുന്നുണ്ടോയെന്നും പരിശോധിക്കണം. സർക്കാറിെൻറ വികസനപരിപാടികളും പരിസ്ഥിതിനിലപാടും തമ്മിൽ പൊരുത്തമില്ല. ക്വാറികളുടെ അനുമതിയിലും ദൂരപരിധി കുറച്ചതിലും അനുമതി നൽകിയത് ശരിയല്ല. ജനങ്ങൾ മാത്രമല്ല, ബി.ജെ.പി പോലും എതിർക്കുന്നതാണ് പുതുവൈപ്പിലെ െഎ.ഒ.സി പ്ലാൻറ്. കാണുേമ്പാൾതന്നെ പേടിതോന്നുന്ന പദ്ധതിക്കെതിരെ ജനം മുഴുവൻ സമരത്തിലാണ്. വികസനമെന്ന ഒറ്റ വാക്കിനൊപ്പമാണോ ജനത്തിനൊപ്പമാണോ നിൽക്കേണ്ടതെന്ന് തീരുമാനിക്കണം. ഹാരിസൺ അനധികൃതമായി ൈകവശംവെച്ചിരിക്കുന്ന ഭൂമി വിമാനത്താവളത്തിനായി നൽകുന്നത് മറ്റ് ഭൂമികേസുകളെ ദുർബലമാക്കും. ഡി.എൽ.എഫ് കായൽ കൈയേറിയതിലെ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്ക് എതിരെ അപ്പീലിന് പോകുന്നില്ല. മൂന്നാറിൽ കൈയേറ്റക്കാർക്കൊപ്പമാണ് സർക്കാർ. ഇൗ വിഷയങ്ങളിലൊന്നും പാർട്ടി നിലപാട് എടുക്കുകയോ അത് നടപ്പാക്കുകയോ ചെയ്യുന്നില്ല -വി.എസ് നിലപാട് വ്യക്തമാക്കി.
പിണറായിയെ കുത്തി വി.എസ്
ന്യൂഡൽഹി: പാർട്ടിയിൽ പറയുന്ന കാര്യം പുറത്തുപറയരുതെന്ന് സംഘടനകാര്യങ്ങളെക്കുറിച്ച് സാമാന്യബോധമുള്ള എല്ലാവർക്കും അറിയാവുന്നതാണെന്ന് വി.എസ്. അച്യുതാനന്ദൻ. സീതാറാം യെച്ചൂരിയുടെ രാജ്യസഭസീറ്റ് വിഷയത്തിൽ കേന്ദ്രകമ്മിറ്റി തീരുമാനമെടുക്കുംമുമ്പ് പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച പിണറായി വിജയെൻറ നടപടി എടുത്തുപറയാതെയായിരുന്നു വി.എസിെൻറ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.