തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധവുമായി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ശശിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.
പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് അവമതിപ്പ് ഉണ്ടാക്കുമെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുതെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തിൽ വി.എസ്. ചൂണ്ടിക്കാട്ടുന്നു. ജാഥാ ക്യാപ്റ്റനായി പി.കെ ശശിയെ നിയോഗിച്ചതിലും അതൃപ്തി അറിയിച്ചതായാണ് സൂചന.
തിങ്കളാഴ്ച ഈ വിഷയം സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണ് വി.എസിന്‍റെ നീക്കം. ശശി എം.എൽ.എക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആറ് പേർക്കെതിരെ കൂടി പാർട്ടി അന്വേഷണ കമീഷൻ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് വാക്കുകളിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് ശശിക്കെതിരെ പാർട്ടി കമീഷന്‍റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.