കന്യാസ്​ത്രീകളുടെ സമരത്തിന്​ പൂർണ്ണ പിന്തുണ -വി.എസ്​

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനു എതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഭരണ പരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സമരത്തിന് പൂർണ പിന്തുണ നൽകുന്നുവെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലാണ്​ നേരിട്ട് എത്താൻ കഴിയാത്തതെന്നും സമരം വിജയം കാണുമെന്നും അദ്ദേഹം വ്യക്​തമാക്കി.

സമരം ചെയ്യുന്ന കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ചാണ് വി.എസ്​ പിന്തുണ അറിയിച്ചത്. പിന്തുണ പ്രഖ്യാപിച്ച ശേഷം സമരപന്തലിൽ വായിക്കാൻ ഉള്ള സന്ദേശവും വി.എസ്​. കൈമാറി.

Tags:    
News Summary - vs support for nuns-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.