കോഴിക്കോട്: പാമ്പാടി നെഹ്റു കോളജില്‍ ഒരു വിദ്യാര്‍ഥിയുടെ മരണത്തിന് ഉത്തരവാദികളെന്ന് പൊലീസ് കണ്ടത്തെി ഒന്നാം പ്രതിയാക്കിയ കോളജ് മേധാവി കൃഷ്ണദാസിനെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോളജ് എന്ന പേരില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് തോന്നിക്കുന്ന വിവരങ്ങളാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും വെളിപ്പെടുത്തിയത്. ജിഷ്ണുവിന്‍െറ രക്ഷിതാക്കള്‍ ഇക്കാര്യം വിശദീകരിച്ചു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും അന്യായമായി പിഴത്തുക പിഴിഞ്ഞൂറ്റിയും ശാരീരികമായും മാനസികമായും കുട്ടികളെ പീഡിപ്പിച്ചും ഗുണ്ടായിസം കാണിക്കുകയായിരുന്നു കോളജ് മാനേജ്മെന്‍റ്. ആ പീഡനങ്ങളുടെ അവസാനത്തെ ഇരയാണ് ജിഷ്ണു പ്രണോയി.
നെഹ്റു കോളജ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുക മാത്രമല്ല, സര്‍ക്കാറിന്‍െറ വനഭൂമി കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ അഭയം പ്രാപിച്ചിരിക്കുകയാണ്. അവശേഷിച്ച വനഭൂമി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുസര്‍ക്കാര്‍. വനഭൂമി തിരിച്ചുപിടിക്കാനും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാനും അടിയന്തര നടപടി സ്വീകരിക്കണം.
പല സ്വാശ്രയ കോളജുകളില്‍നിന്നും സമാനമായ പരാതികള്‍ ഉയരുന്നുണ്ട്. തിരുവനന്തപുരം ലോ കോളജിലും നെഹ്റു കോളജിലുമെല്ലാം വിദ്യാര്‍ഥി പീഡനത്തോടൊപ്പംതന്നെ ഭൂമിയുടെ ദുരുപയോഗവും നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കച്ചവടവും ഗുണ്ടായിസവും ഭൂമി കൈയേറ്റവും നടത്താനുള്ള ഉപാധിയായി സ്വാശ്രയ കോളജുകള്‍ മാറുന്നു എന്നുവേണം അനുമാനിക്കാന്‍. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താലും അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രമായി വിഹരിക്കുന്ന സ്വാശ്രയ കോളജ് മേധാവികള്‍ക്ക് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അവസരമുണ്ടാക്കുന്ന അവസ്ഥ ഉണ്ടായിക്കൂടെന്നും വി.എസ് പറഞ്ഞു.
നെഹ്റു കോളജിന്‍െറ വനഭൂമി കൈയേറ്റം അന്വേഷിക്കണം:ജിഷ്ണുവിന്‍െറ ബന്ധുക്കള്‍ വി.എസിന് പരാതി നല്‍കി
വളയം: നെഹ്റു എന്‍ജിനീയറിങ് കോളജ് കൈയേറിയ വനഭൂമിയെക്കുറിച്ചും മറ്റ് ആസ്തികളെകുറിച്ചും അന്വേഷണം നടത്തണമെന്ന് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ വി.എസിന് പരാതി നല്‍കി. മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍െറ മകളുടെ പേരില്‍ നെഹ്റു സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തമുണ്ടെന്നും, മകന്‍ സഞ്ജിത്ത് വിശ്വനാഥനെ നെഹ്റു ഗ്രൂപ്പിന്‍െറ പി.ആര്‍.ഒ ആക്കി ഇടപാടുകള്‍ മറച്ചുവെച്ചെന്നും വി.എസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പാമ്പാടി വില്ളേജിലെ വനഭൂമിയും പട്ടയ ഭൂമിയും അടക്കും 10.16 ഏക്കര്‍ കൈയേറിയാണ് കോളജ് നിര്‍മിച്ചത്. കോളജിന്‍െറ കിഴക്ക് ഭാഗത്തെ റീസര്‍വേ 14/90ല്‍ 2.50 ഏക്കറിന്‍െറ രേഖകള്‍ കെ.പി. വിശ്വനാഥന്‍ മന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി ഉണ്ടാക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കോളജ് ഉടമകള്‍ കൈയേറിയ റീസര്‍വേ 344ല്‍പെട്ട 1.40 ഏക്കര്‍ ജണ്ടകെട്ടി വീണ്ടെടുത്തെന്ന് വനം വകുപ്പ് പറയുന്നു. എന്നാല്‍, ഈ സ്ഥലത്ത് കോളജ് ലൈബ്രറി കെട്ടിടവും വനിത ഹോസ്റ്റലും നിര്‍മിച്ചിട്ടുണ്ട്. 50 സെന്‍റ് സ്ഥലത്ത് നിര്‍മിച്ച ബാറ്റ്മിന്‍റണ്‍ കോര്‍ട്ട് ഒഴിപ്പിക്കാന്‍ നടപടികളുണ്ടായിട്ടില്ല. നെഹ്റു കോളജ് കൈവശം വെക്കുന്ന റീസര്‍വേ 44ല്‍ പെട്ട 1.40 ഏക്കര്‍ ഭൂമിയുടെ ആധാരം റദ്ദുചെയ്യാന്‍ കഴിഞ്ഞ ദിവസം ഡി.എഫ്.ഒ ഉത്തരവിട്ടിട്ടുണ്ടെന്നും കോളജിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാന്‍ വ്യാജ ഭൂമി പെരുപ്പിച്ച് കാണിച്ചെന്നും പരാതിയില്‍ പറയുന്നു. റവന്യൂ വകുപ്പിന്‍െറ ഒത്താശയോടെയാണ് ഭൂമികള്‍ പലതും അനധികൃതമായി കൈക്കലാക്കിയതെന്നും ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും വി.എസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച ജിഷ്ണുവിന്‍െറ വീട്ടിലത്തെിയ വി.എസിന് ബന്ധുക്കള്‍ പരാതി കൈമാറുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.