പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : പാറ്റൂർ മൂലവിളാകം ജംഗ്ഷനിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആക്രമിക്കപ്പെട്ട വീട്ടമ്മയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാണെന്ന് മന്ത്രി അറിയിച്ചു.

ഇക്കാര്യത്തിൽ ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയെന്ന് കരുതുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വീട്ടമ്മ മന്ത്രിയെ അറിയിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൈക്കൊണ്ട നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി പറഞ്ഞു.

ഏതു വിഷയത്തിനേയും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കും. രാഷ്ട്രീയ വിവാദങ്ങളിൽ കുടുംബാംഗങ്ങളെ മുൻനിർത്തി അനാവശ്യ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ശൈലിയേയും മന്ത്രി വിമർശിച്ചു.

Tags:    
News Summary - V.Shivankutty said that the investigation into the attack on the housewife in Patur is intense.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.