പാലക്കാട്: കോൺഗ്രസ് നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചത് വിവാദമാക്കിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെതിരെ വി.ടി. ബൽറാം എം.എൽ.എ. ഇത്തരം പ്രസ്താവനകൾ ആവർത്തിച്ച് പറയുന്നത് ഇദ്ദേഹത്തിന്‍റെ മാത്രം ഏതോ വികല ചിന്തയുടെ ഭാഗമായാണെന്ന തെറ്റിദ്ധാരണ ആർക്കും വേണ്ടെന്നും ഇത് സി.പി.എമ്മിന്‍റെ കൂട്ടായ തീരുമാനവും ബോധപൂർവ്വമായ കാമ്പയിനുമാണെന്നും വി.ടി ബൽറാം ആരോപിച്ചു.
കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയതിന് പിറകിലെ രാഷ്ട്രീയ സന്ദേശം വ്യക്തമെന്ന് എ. വിജയരാഘവൻ ഇന്ന് വാർത്ത സമ്മേളനത്തിനിടെ ആരോപിച്ചിരുന്നു. ലീഗാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന് നേരത്തെ ചൂണ്ടികാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മതമൗലികവാദ ശക്തികളുമായും ബി.ജെ.പിയുമായും യു.ഡി.എഫ് സഖ്യമുണ്ടാക്കുകയാെണന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.