കേന്ദ്ര മന്ത്രിയുമായുള്ള ബന്ധം; എം.ബി രാജേഷിനെതിരെ രൂക്ഷ പ്രതികരണവുമായി ബൽറാം

കോഴിക്കോട്​: കൊലവിളി പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രിയുമായുള്ള സ്​പീക്കർ എം.ബി രാജേഷിന്‍റെ സ്​നേഹ ബന്ധത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ ത​ൃത്താല എം.എൽ.എയും കോൺഗ്രസ്​ നേതാവുമായ വി.ടി ബൽറാം രംഗത്ത്​. ഡല്‍ഹി വംശഹത്യക്ക്​ ആഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ചാണ്​ വി.ടി ബല്‍റാം രംഗത്ത്​ എത്തിയിരിക്കുന്നത്​.

'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം.ബി രാജേഷിന്‍റെ ഏറ്റവും പുതിയ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചാണ് വി.ടി ബല്‍റാം പ്രതികരിച്ചത്. ഈ സൗഹൃദമില്ലായ്​മയിൽ സന്തോഷിക്കുന്നതായും അഭിമാനിക്കുന്നതായും വി.ടി ബല്‍റാം വ്യക്തമാക്കി. ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് ഠാക്കൂര്‍. ഠാക്കൂറുമായുള്ള നിരന്തര ബന്ധം സൂചിപ്പിച്ച്​ കഴിഞ്ഞ ദിവസം സ്പീക്കർ ഫേസ്​ബുക്കിൽ ചിത്ര സഹിതം പോസ്റ്റ്​ ഇട്ടത്​ വൻ വിമർശനത്തിന്​ ഇട വരുത്തിയിരുന്നു.

പൗരത്വ സമര കാലത്ത്​ മുസ്​ലിംകളെ മുഴുവൻ വെടിവെച്ചു കൊല്ലണം എന്ന്​ ​കൊലവിളി പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ്​ ഠാക്കൂറുമായുള്ള സൗഹൃദ ചിത്രങ്ങൾ പങ്കു​വെച്ച സ്​പീക്കർ എം.ബി രാജേഷിന്​ സി.പി.എം സൈബർ അണികളിൽനിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഡല്‍ഹി വംശഹത്യക്കാഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ്​ വ്യാപക വിമർശനം ഉയർന്നിരുന്നത്​. ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് ഠാക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് ഠാക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണ് എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിക്കുന്നത്. പത്തുവർഷം പാർലമെന്‍റില്‍ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണ് അനുരാഗ് ഠാക്കൂറുമായുള്ളതെന്നും പാർലമെന്‍റില്‍ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും എം.ബി രാജേഷ് കുറിപ്പില്‍ ഓര്‍മ്മിക്കുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അനുരാഗ് ഠാക്കൂറിനെ നേരിൽ കാണുന്നതെന്നും നേരിൽ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എം.ബി രാജേഷ് ഫേസ്​ബുക്കിൽ കുറിക്കുന്നു.

സി.പി.എം സൈബർ അണികളിൽനിന്നും രൂക്ഷ പ്രതികരണമാണ്​ ഇതിനെതിരെ ഉണ്ടാകുന്നത്​. വിമര്‍ശനവുമായി എഴുത്തുകാരി ദീപാ നിശാന്തും രംഗത്തെത്തി. പൗരത്വനിയമത്തിനെതിരെ വംശഹത്യക്കാഹ്വാനം ചെയ്ത വർഗീയവാദിയായ ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണെന്ന് ദീപാ നിശാന്ത് ചോദിച്ചു. ഫേസ്ബുക്കിലാണ് ദീപാ നിശാന്ത് എം.ബി രാജേഷിനെതിരെ രംഗത്തുവന്നത്. ഡൽഹി കലാപത്തിനു കോപ്പ് കൂട്ടിയ ബിജെപി നേതാക്കളിൽ ഡൽഹി ഹൈകോടതി പേരെടുത്തു വിമർശിച്ച ആളാണ്​ അനുരാഗ് ഠാക്കൂർ. സംഘ്​ പരിവാർ അണികൾ സ്​പീക്കർക്ക്​ ശക്​തമായ പിന്തുണയുമായി രംഗത്തുണ്ട്​. സൗഹൃദം പൂത്തുലയ​ട്ടെ എന്നും എന്നും ഇങ്ങനെ ഒപ്പം കാണാൻ കഴിയ​ട്ടെ എന്നുമൊക്കെ ആശംസകളുമായി ബി.ജെ.പി അണികളും സ്​പീക്കറുടെ പോസ്റ്റിന്​ താഴെ കമന്‍റുകൾ പാസാക്കുന്നുണ്ട്​. ഇത്​ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ്​ കുറിക്കുകൊള്ളുന്ന മറുപടിയുമായി ബൽറാം രംഗത്തെത്തിയിരിക്കുന്നത്​. 

Tags:    
News Summary - vt balram against speaker mb rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.