പ്രസിഡന്‍റ്, രണ്ട് വർക്കിങ് പ്രസിഡന്‍റ്, നാല് വൈസ് പ്രസിഡന്‍റ്...; ഇങ്ങനെയൊരു കിണാശേരിയാണ് സ്വപ്നമെന്ന് ബൽറാം

കെ.പി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തിൽ ജംബോ പട്ടികയെ കളിയാക്കി വി.ടി. ബൽറാം എം.എൽ.എയുട െ ഫേസ്ബുക്ക് പോസ്റ്റ്. പ്രസിഡന്‍റ്, നിർബ്ബന്ധമാണെങ്കിൽ രണ്ട് വർക്കിങ് പ്രസിഡന്‍റുമാർ, നാല് വൈസ് പ്രസിഡന്‍റുമ ാർ, 15 ജനറൽ സെക്രട്ടറിമാർ, 20 സെക്രട്ടറിമാർ, ട്രഷറർ എന്നിവർ ഉൾപ്പടെ 40-45 ഭാരവാഹികൾ അടങ്ങുന്ന ഒരു കിണാശേരി സ്വപ്നം കാണാനെങ്കിലും ഓരോ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്ന് ബൽറാം പറയുന്നു.

ഇതിന് പുറമേ 40 അംഗ എക്സിക്യൂട്ടീവ്. ആകെ 80-85 ആളുകൾ. അതിൽ 20 ശതമാനമെങ്കിലും വനിതകൾ. 30 ശതമാനം ചെറുപ്പക്കാർ. വിവിധ പ്രാതിനിധ്യങ്ങൾ സാമാന്യ മര്യാദയനുസരിച്ച് വേണമെന്നും എം.എൽ.എ തന്‍റെ സങ്കൽപത്തിലെ കെ.പി.സി.സി ഭാരവാഹി പട്ടികയെ കുറിച്ച് പറയുന്നു.

Full View

നൂറിലേറെ പേർ അടങ്ങിയ ഭാരവാഹി പട്ടിക ഹൈക്കമാൻഡ് വെട്ടിയതോടെ ഭാരവാഹി പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ബൽറാമിന്‍റെ പോസ്റ്റ്. ഗ്രൂപ് സമവാക്യങ്ങൾ ഉൾപ്പടെ പരിഗണിച്ച് പട്ടിക ചുരുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര നേതൃത്വം. ജംബോ പട്ടികക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പല നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു.

Tags:    
News Summary - vt balram facebook post about kpcc jumbon list -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.