തൃശൂർ: ഇത്തവണ വോെട്ടടുപ്പ് അൽപസമയം നീളും. എല്ലാ പോളിങ് ബൂത്തിലും ‘വിവിപാറ്റ് ’(വോട്ടർ വെരിഫയബിൾ പേപ്പർ ഒാഡിറ്റ് ട്രയൽ) യന്ത്രത്തിെൻറ സാന്നിധ്യമാണ് കാരണം. ചെ യ്ത വോട്ട് ‘ഉറപ്പിക്കാൻ’വോട്ടറെ സഹായിക്കുന്ന യന്ത്രമാണ് വിവിപാറ്റ്.
വോട്ട് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ വിവിപാറ്റ് യന്ത്രത്തിൽ അതിെൻറ സ്ലി പ് വീഴും. വിവിപാറ്റ് വോട്ടർക്ക് കാണാവുന്ന സ്ഥലത്ത് തന്നെയാണ് വെക്കുക. തെൻറ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് താൻ ചെയ്ത ചിഹ്നത്തിൽതന്നെയാണ് പതിഞ്ഞതെന്നും വോട്ടർക്ക് ഉറപ്പിക്കാം.
ഏഴ് സെക്കൻഡ് കഴിഞ്ഞാൽ സ്ക്രീനിൽനിന്ന് ആ വോട്ടിെൻറ വിവരം മായും. വോട്ട് ചെയ്ത് വിവിപാറ്റ് കൂടി പരിശോധിക്കാനുള്ള ഏഴ് സെക്കൻഡ് ഒരു വോട്ടർ ബൂത്തിൽ അധികമെടുക്കും. ഒരോ വോട്ടറും എടുക്കുന്ന അധിക സമയത്തിെൻറ ആകെത്തുകയാണ് വോെട്ടടുപ്പ് പൂർത്തിയാവാൻ കുറച്ച് ൈവകിക്കുക.
ഇത്തവണ തെരഞ്ഞെടുപ്പ് ‘ഹരിത’മാക്കണമെന്ന (ഗ്രീൻ പ്രോേട്ടാകോൾ) തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം വോട്ടർക്കും ബാധകമാണ്. ഇതിന് മൂന്ന് തലത്തിലാണ് ക്രമീകരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും തങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ പ്രകൃതിയുമായി പരമാവധി ഇണങ്ങുന്നതാണെന്ന് ഉറപ്പ് വരുത്തും. അടുത്തത് രാഷ്ട്രീയ പാർട്ടികൾക്കാണ്.
ഫ്ലക്സ് ഉൾപ്പെടെ പ്രകൃതിക്ക് ദോഷമായതെല്ലാം ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തെരഞ്ഞെടുപ്പ് കമീഷൻ തേടിയിട്ടുണ്ട്. ഫ്ലക്സ് ഉപയോഗിക്കരുതെന്ന നിർദേശം കർശനമാണ്. ഉപയോഗിച്ചാൽ എടുത്ത് മാറ്റും.
പോളിങ് ബൂത്തിലേക്ക് വെള്ളം െകാണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പി വഴിയിൽ വലിച്ചെറിയുന്നത് മുതൽ രാഷ്ട്രീയ പാർട്ടികൾ നൽകിയ സ്ലിപ്പുകൾ ബൂത്തിനടുത്തും മറ്റും ഉപേക്ഷിക്കുന്നത് വരെയുള്ള കാര്യങ്ങൾ വോട്ടർമാർ ഒഴിവാക്കണമെന്ന് ബോധവത്കരണത്തിലൂടെ ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.