കൊച്ചി: മുസ്ലിം ആരാധനാലയങ്ങൾ തുറക്കുന്നത് സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകണമെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ അറിയിച്ചു. ടൗണുകളിലും പരിസരങ്ങളിലുമുള്ള പള്ളികളിലും മറ്റും മാനദണ്ഡങ്ങൾ അതേപടി പാലിക്കുന്നത് ശ്രമകരമായിരിക്കുമെന്നതിനാൽ പരമാവധി ഇത്തരം ആരാധനാലയങ്ങൾ തുറക്കുന്നത് ഒഴിവാക്കണം.
ആരാധനാലയങ്ങൾ തുറക്കുേമ്പാൾ രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന് ഐ.എം.എ പോലുള്ള സംഘടനകൾ അറിയിച്ചിട്ടുള്ളതും കാർപെറ്റുകൾ രോഗവ്യാപനം ത്വരിതപ്പെടുത്തുകയും മുസല്ലയും പായകളും കൊണ്ടുവരുന്നത് പ്രയോഗികമല്ലെന്നുള്ളതിനാലും വിശ്വാസികൾ നിലവിലെ അവസ്ഥകളോട് പരമാവധി സഹകരിക്കണമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
സുരക്ഷിതത്വമില്ലാത്ത ആരാധനാലയങ്ങൾ തുറക്കരുത് –കെ.സി.ബി.സി
കൊച്ചി: ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദൈവാലയങ്ങൾ തുറക്കേണ്ടതില്ലെന്ന് കെ.സി.ബി.സി വ്യക്തമാക്കി. എല്ലാ നിബന്ധനകളും കർശനമായി പാലിേച്ച ദേവാലയങ്ങൾ തുറന്ന് ആരാധനകൾ നടത്താവൂ എന്ന നിർബന്ധം സഭകൾക്കുണ്ട്. വൈറസ് വ്യാപനത്തിെൻറ സാധ്യത ഉെണ്ടന്ന് ബോധ്യപ്പെട്ടാൽ കർമങ്ങൾ നിർത്തിവെക്കണം. കത്തോലിക്കസഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കെ.സി.ബി.സി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.