പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്​ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ

 

എടവണ്ണ (മലപ്പുറം): പൊങ്ങല്ലൂർ മഹല്ല് ഖബർസ്ഥാൻ എല്ലാ മുസ്​ലിം സംഘടനകൾക്കും ഉപയോഗിക്കാമെന്ന് വഖഫ് ട്രൈബ്യൂണൽ വിധിച്ചു. മലപ്പുറം ജില്ലയിലെ മമ്പാട് പൊങ്ങല്ലൂർ ജുമാമസ്ജിദിന് കീഴി​െല പൂച്ചപാറക്കുന്ന് ഖബർസ്ഥാനിൽ 2011 അവസാനത്തോടെ ഒരു വിഭാഗത്തിനെ വിലക്കിയ പള്ളി കമ്മിറ്റി തീരുമാനത്തിനെതിരെ ജമാഅത്തെ ഇസ്​ലാമിക്ക്​ കീഴിലെ പൊങ്ങല്ലൂർ ഐഡിയൽ സർവിസ് ട്രസ്​റ്റ്​ നൽകിയ ഹരജിയിലാണ്​ വിധി.

കമ്മിറ്റി വിലക്കിനെ തുടർന്ന് പെരിന്തൽമണ്ണ ആർ.ഡി.ഒയുടെ നിർദേശത്തെ തുടർന്നാണ്​ ഹരജി നൽകിയത്​. മഹല്ലിൽ ഖബർസ്ഥാനെ ആശ്രയിക്കുന്ന 364 കുടുംബങ്ങളാണുള്ളത്. അറുപതോളം കുടുംബങ്ങളെയാണ്​ വിലക്കിയത്​. സംഘടനയോ ആശയ -ആദർശങ്ങളോ നോക്കാതെ മഹല്ലിലെ മുസ്​ലിംകളായ മുഴുവൻ കുടുംബങ്ങൾക്കും ഖബർസ്ഥാൻ ഉപയോഗിക്കാമെന്നാണ്​ വിധി. മയ്യിത്ത് നമസ്കാരവും മറ്റ്​ പ്രാർഥനകളും മറ്റു പള്ളികളിൽ നടത്തിയ ശേഷം ഇൗ ഖബർസ്ഥാനിൽ മറമാടാമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - wakf tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.