കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ തുടരന്വേഷണം എത്രയും വേഗം ഏറ്റെടുക്കണമെന്ന് സി.ബി.ഐയോട് ഹൈകോടതി.
ആവശ്യമായ സഹായങ്ങൾ സർക്കാർ ഒരുക്കണമെന്നും ഹരജിക്കാരിക്ക് ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് സി.ബി.ഐ കൊച്ചി യൂനിറ്റിന് ജസ്റ്റിസ് വി.ജി. അരുൺ ഈ നിർദേശം നൽകിയത്.
പീഡനത്തിനിരയായ കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിലെ പിഴവു തിരുത്തണമെന്നും അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
വിജ്ഞാപനത്തിൽ മൂത്ത കുട്ടിയുടെ മരണത്തെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും രണ്ടു കുട്ടികളുടെയും മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തിൽ സി.ബി.ഐയോട് വ്യക്തത തേടിയിരിക്കുകയാണെന്ന് കേന്ദ്ര സർക്കാറും ബോധിപ്പിച്ചു. അേന്വഷണം ഏറ്റെടുക്കാൻ കോടതി നേരിട്ട് ഉത്തരവിട്ടാൽ കാലതാമസം ഒഴിവാക്കാമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.