തിരുവനന്തപുരം: സമരക്കാർ മതിൽ ചാടിയാൽ പിടികൂടാൻ സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേർന്ന് പൊലീസിന് റോന്തുചുറ്റാൻ നടപ്പാത നിർമിക്കുന്നു.
പൊലീസ് മേധാവിയുടെ ശിപാർശയനുസരിച്ചാണ് നിർമാണം. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ ഉള്ളിലേക്ക് പലപ്പോഴും ചാടിക്കടക്കാൻ ശ്രമിക്കാറുണ്ട്.
നടപ്പാതയില്ലാത്തതിനാൽ പൊലീസുകാർക്ക് ഇവരെ തടയാൻ സാധിക്കുന്നില്ലെന്നാണ് ഡി.ജി.പി സർക്കാറിനെ അറിയിച്ചത്.സർക്കാർ അംഗീകാരം നൽകിയതോടെ കഴിഞ്ഞദിവസം മുതൽ നടപ്പാത നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ലക്ഷങ്ങൾ ചെലവിട്ടാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.