കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ നടപടി കടുപ്പിച്ച് പൊലീസും തലയൂരാൻ ബിഷപ്പും നീക്കം ശക്തമാക്കി. അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്. ബുധനാഴ്ച കോട്ടയത്തെത്തുന്ന ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രത്യേക അന്വേഷണസംഘം. മൊഴികളിലെ വൈരുദ്ധ്യം ഒഴിവാക്കാൻ 95 സാക്ഷികളുടെ മൊഴികൾ പരിശോധിച്ച് ചോദ്യാവലി തയാറാക്കിയിട്ടുണ്ട്.
പുറമെ 34 രേഖകളും ഫോൺ സന്ദേശങ്ങളും കൊച്ചി റേഞ്ച് െഎ.ജി വിജയ് സാഖറെയുടെയും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറയും സാന്നിധ്യത്തിൽ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷാവും ചോദ്യം ചെയ്യുക. ഇത് രണ്ടോ മൂന്നോ ദിവസം വരെ നീണ്ടേക്കാം.അറസ്റ്റ് ഉണ്ടായേക്കാമെന്ന സൂചനകളെ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള നീക്കത്തിലാണ് ബിഷപ്. തിങ്കളാഴ്ച കേരളത്തിലെത്തിയ അദ്ദേഹം കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി ചർച്ച നടത്തി. ചൊവ്വാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. അറസ്റ്റ് തടയണമെന്നാവും ആവശ്യപ്പെടുക.
അതിനിടെ ജലന്ധർ രൂപതയുടെ ഭരണച്ചുമതലകളിൽനിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പക്ക് കത്തയച്ചു. ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിക്ക് കത്ത് കൈമാറിയതായി ജലന്ധര്‍ രൂപത വാര്‍ത്തക്കുറിപ്പിൽ അറിയിച്ചു. ഇതോടെ സാേങ്കതികമായി അദ്ദേഹം രൂപത ചുമതലകൾ ഒഴിഞ്ഞതായി സഭ വൃത്തങ്ങളും സൂചിപ്പിച്ചു.തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും കത്തിൽ നിഷേധിക്കുന്നുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഭരണച്ചുമതലകളില്‍നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് അടിക്കടി യാത്ര ചെയ്യേണ്ടി വരും- കത്തിൽ പറയുന്നു.
എത്രയും വേഗം നിരപരാധിത്വം തെളിയിക്കാന്‍ ബിഷപ്പിന് സാധിക്കട്ടെയെന്നും അദ്ദേഹത്തിെൻറ നിരപരാധിത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന പരാമര്‍ശങ്ങള്‍ ഹൈകോടതിയില്‍നിന്നുണ്ടായ സാഹചര്യത്തില്‍ അത് തെളിയിക്കാന്‍ സമയം ആവശ്യമാണെന്നും രൂപതയുടെ വാര്‍ത്തക്കുറിപ്പിലുമുണ്ട്.അതിനിടെ കേരളത്തിലെത്തിയ ബിഷപ്പിന് സുരക്ഷ വർധിപ്പിച്ചു. ബിഷപ്പിെൻറ യാത്രകൾ തീരുമാനിക്കുന്നതും പൊലീസായിരിക്കും. പ്രതിഷേധം കനക്കുന്നതിനാൽ ബിഷപ്പിനും ഇരക്കും സുരക്ഷ വർധിപ്പിക്കണമെന്ന് ഇൻറലിജൻസ് മേധാവി കോട്ടയം എസ്.പിക്ക് നിർദേശം നൽകി.
ചോദ്യംചെയ്യൽ എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. വൈക്കം ഡിവൈ.എസ്.പി ഒാഫിസിൽ ഹാജരാകാനാണ് നോട്ടീസ്. എന്നാൽ, സുരക്ഷയും സൗകര്യവും കണക്കിലെടുത്താവും ഇതിൽ തീരുമാനം. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് ചോദ്യംചെയ്യൽ കേന്ദ്രേമാ കോട്ടയം പൊലീസ് ക്ലബോ എസ്.പി ഒാഫിസോ ആകാമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. ചോദ്യംചെയ്യൽ കേന്ദ്രത്തിൽ ബിഷപ്പിനെ രഹസ്യമായി എത്തിക്കാനാണ് പൊലീസ് നീക്കം. നടപടികൾ സുതാര്യമായിരിക്കണമെന്നും ആക്ഷേപങ്ങൾക്ക് ഇടനൽകരുതെന്നും ആഭ്യന്തര വകുപ്പും പൊലീസിന് നിർദേശം നൽകി. ബിഷപ്പിെൻറ യാത്ര പൊലീസ് വാഹനത്തിലായിരിക്കുമെന്നാണ് വിവരം. ബിഷപ് എതിർത്താലും ഇക്കാര്യത്തിൽ പൊലീസ് ശക്തമായ നിലപാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.