തിരുവനന്തപുരം: കേരളത്തിൽ ജോലി കിട്ടണമെങ്കിൽ ഡി.വൈ.എഫ്.െഎയിൽ ചേരുകയോ അല്ലെങ്കിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളാകുകയോ െചയ്യേണ്ട സ്ഥിതിയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ.
മൂന്നും നാലും ചങ്കും മത്തങ്ങയുമുെണ്ടന്ന് പറയുന്നവർ ഇത്തരം ജീവിത സമരങ്ങൾ കൂടി കാണണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഒ ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരത്തിെൻറ 25ാം ദിവസത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഒ ഉദ്യോഗാർഥികളുടേത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്. പുതിയ ലിസ്റ്റ് വരുന്നതുവരെ നിലവിലെ ലിസ്റ്റിെൻറ കാലാവധി നീട്ടിെക്കാടുക്കണം. എല്ലാം ശരിയാക്കാൻ വന്നവർ എന്തുകൊണ്ട് സമരക്കാരുടെ പ്രശ്നം പരിഹരിക്കുന്നില്ല.
ഇൗ സമരക്കാരുടെ കണ്ണീര് കാണാൻ സ്വേച്ഛാധിപതികൾക്ക് കഴിയണം. ഗാന്ധിജിയുടെ നിരാഹാര സമരം ക്രൂരന്മാരായ ബ്രിട്ടീഷുകാരുടെപോലും കണ്ണുതുറപ്പിച്ചിട്ടുണ്ട്.
പക്ഷേ, അതിജീവനസമരം നടത്തുന്ന ഇൗ നിസ്സഹായരുടെ കണ്ണീരും സമരവും ഇവിടെത്ത രാജാക്കന്മാർക്കുമുന്നിൽ വിലപ്പോകുന്നില്ല. പി.എസ്.സി നോക്കുകുത്തിയാണിപ്പോൾ. സർവകലാശാലകളെല്ലാം നേതാക്കളുടെ ഭാര്യമാർക്ക് പതിച്ചുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാസംഗമത്തിന് മുന്നോടിയായി പാളയത്തുനിന്ന് സെക്രേട്ടറിയറ്റിലേക്ക് പ്രകടനവും നടന്നു. എം. ഷാജർഖാൻ, പി.സി. വിഷ്ണുനാഥ്, അഡ്വ. പത്മനാഭൻ നായർ, എൻ.കെ. ബിജു, പ്രകാശ്, വിഷ്ണു, അഫ്സൽ ബാബു, ഷിയാസ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം: നീതിതേടിയുള്ള സി.പി.ഒ റാങ്ക് ഹോൾഡർമാരുടെ സെക്രേട്ടറിയറ്റ് മാർച്ചിലും മഹാസംഗമത്തിലും പ്രതിഷേധമിരമ്പി. അനിശ്ചിതകാല സമരത്തിെൻറ 25ാം ദിവസം വിവിധ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികളാണ് മാർച്ചിൽ അണിനിരന്നത്.
രാവിലെ 11നാണ് മാർച്ച് നിശ്ചയിച്ചതെങ്കിലും ഏഴുമുതൽ പാളയത്ത് സമരക്കാർ തടിച്ചുകൂടിയിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിെൻറ ഫോേട്ടാ പതിച്ചുള്ള റീത്തുമായായിരുന്നു പ്രകടനം.
സെക്രേട്ടറിയറ്റ് നടയിൽ ജസ്റ്റിസ് െകമാൽ പാഷ മഹാസംഗമം ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ നിരാഹാര സമരം ക്രൂരന്മാരായ ബ്രിട്ടീഷുകാരുടെപോലും കണ്ണ് തുറപ്പിച്ചിട്ടുണ്ട്. എന്നാൽ, അതിജീവനസമരം നടത്തുന്ന ഇൗ നിസ്സഹായരുടെ കണ്ണീരും സമരവും ഇവിടെത്ത രാജാക്കന്മാർക്ക് മുന്നിൽ വിലപ്പോകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കർഷകരുടെ സമരം കേന്ദ്രത്തിലെ സ്വേച്ഛാധിപതികളുടെ കണ്ണ് തുറപ്പിക്കുന്നില്ല. വലിയ നീതിനിഷേധം നടക്കുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂനിഫോം തുന്നാൻ കൊടുത്തവരാണ് ജോലി തേടി ഇവിടെയിരിക്കുന്നതെന്ന് എ.െഎ.ഡി.വൈ.ഒ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രകാശ് പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽവരുന്നതുവരെ സർക്കാർ ചർച്ചക്ക് തയാറായില്ലെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും മറുപടി കിട്ടിയില്ലെന്നും സി.പി.ഒ നേതാവ് വിഷ്ണു ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.