ചങ്ങനാശ്ശേരി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു. വഖഫ് നിയമത്തിലെ അപാകതകൾ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകൾ ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി. അതിരൂപത കേന്ദ്രത്തിൽ സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രഫ. ഡോ. റൂബിൾരാജ് ഉദ്ഘാടനംചെയ്തു. അഡ്വ. ഡെന്നീസ് ജോസഫ് വിഷയാവതരണം നടത്തി. അതിരൂപത പി.ആർ.ഒ അഡ്വ. ജോജി ചിറയിൽ മോഡറേറ്ററായി.
സെർജി ആന്റണി, ബിജു സെബാസ്റ്റ്യൻ, ജോബി പ്രാക്കുഴി, ഡോ. ജാൻസിൻ ജോസഫ്, അഡ്വ. ജോർജ് വർഗീസ് കോടിക്കൽ, റെജി ചാവറ, ടോം ജോസഫ്, എം.എ. ആന്റണി, അമൽ സിറിയക്, ജോയൽ ജോൺ റോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.