വഖഫ് ബോർഡ്: മുഖ്യമന്ത്രി വാക്കുപാലിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: വഖഫ്​ ബോർഡിലെ പി.എസ്​.സി നിയമനവുമായി ബന്ധപ്പെട്ട്​ മതനേതാക്കൾക്ക് നൽകിയ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചുവെന്ന്​ സമസ്ത പ്രസിഡന്‍റ്​ ജിഫ്​രി മുത്തുകോയ തങ്ങൾ. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർ നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരുമാനത്തിൽ എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചു. മുഖ്യമന്ത്രി ഉറപ്പ് നൽകിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. സമരം ഇല്ലാതെ തന്നെ അത് സാധിച്ചെടുത്തു. പ്രതിഷേധങ്ങൾക്ക് സമസ്ത ആഹ്വാനം നൽകിയിട്ടില്ല. മതങ്ങളുമായി ബന്ധപ്പെട്ട നിയനിർമാണം നടത്തുമ്പോൾ സമസ്ത അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ജിഫ്​രി തങ്ങൾ പറഞ്ഞു.

Full View

വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയെ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണത്തിൽ ഭേദഗതിക്ക് സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇതിന് ആവശ്യമായ തുടർനടപടി സ്വീകരിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പി. കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.

സർക്കാർ തീരുമാനം വൻ വിവാദമായിരുന്നു. മുസ്‍ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനം ഒന്നും അറിയിച്ചിരുന്നില്ല. മുസ്‍ലിം ലീഗ് ശക്തമായി സർക്കാർ തീരുമാനത്തിനെതിരെ സമരരംഗത്ത് ഇറങ്ങിയെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിനാൽ സമരത്തിനിലെന്ന് ജിഫ്രി തങ്ങളുടെ പ്രസ്താവന വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Tags:    
News Summary - Waqf Board; Chief Minister kept his word - jifri Muthukoya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.